സാര്‍വ്വത്രിക വിദ്യാഭ്യാസം: ഇന്ത്യ 50 വര്‍ഷം പിറകിലെന്ന് യുനെസ്കോ

ന്യൂഡല്‍ഹി: സാര്‍വ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലത്തെുന്നതില്‍ ഇന്ത്യ 50 വര്‍ഷം പിറകിലാണെന്ന് യുനെസ്കോ. വിദ്യാഭ്യാസ രംഗത്ത് സുസ്ഥിരമായ വികസനം നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. സാര്‍വ്വത്രിക വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ള  മുന്നേറ്റം കൈവരിക്കാന്‍ 2030 വരെ ഇന്ത്യ കാത്തിരിക്കണമെന്നും യുനെസ്കോ റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണ ഏഷ്യയില്‍ പ്രൈമറി വിദ്യാഭ്യാസം 2051 ഓടെയും ലോവര്‍ സെക്കന്‍ററി 2062 ഓടെയും അപ്പര്‍ സെക്കന്‍്ററി 2087 ഓടെയുമാണ് പൂര്‍ണമായും നേടാന്‍ കഴിയുകയെന്നും യുനെസ്കോ പുറത്തുവിട്ട ഗ്ളോബല്‍ എഡ്യൂകേഷന്‍ മോനിറ്ററിങ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സുസ്ഥിര വികസന ലക്ഷ്യം (എസ്.ഡി.ജി) കൈവരിക്കുന്നതില്‍  ഇന്ത്യ അരനൂറ്റാണ്ട് പിറകിലാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
സൗത്ത് ഏഷ്യയില്‍ വിദ്യാഭ്യാസ പുരോഗതിയും പരിവര്‍ത്തനവും നടത്തിയാല്‍ മാത്രമേ ആഗോള വ്യവസ്ഥയില്‍ പുതിയ വെല്ലുവിളികളെ മടികടന്ന് മുന്നോട്ടുപോകാന്‍ കഴിയൂ. വിദ്യാഭ്യാസ സംവിധാനത്തില്‍ പരിസ്ഥിതി സംബന്ധിച്ച വിഷയങ്ങളും ഉള്‍പ്പെടുത്തണമെന്നും യുനെസ്കോ ആവശ്യപ്പെടുന്നുണ്ട്.
ദരിദ്ര്യ രാജ്യങ്ങളിലെ മുതിര്‍ന്നവര്‍ക്കുവേണ്ടിയുള്ള സാക്ഷരത പദ്ധതിയില്‍ ആറു ശതമാനം പേരാണ് പങ്കാളികളാവുന്നതെങ്കില്‍ അത് ഇന്ത്യയില്‍ അഞ്ചു ശതമാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.