ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍ ടെലിമെഡിസിന്‍ സൗകര്യം

ന്യൂഡല്‍ഹി: ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍ ടെലി മെഡിസിന്‍ സംവിധാനം നിലവില്‍വന്നു. ആദ്യഘട്ടമായി  ഒഡിഷയിലെ ബസൈദാരാപൂര്‍ ഇ.എസ്.ഐ മോഡല്‍ ആശുപത്രിയെ  ബിഹാറിലെ കാടിഹാര്‍, യു.പിയിലെ ഉന്നാവോ,  ഉത്തരാഞ്ചലിലെ രുദാര്‍പൂര്‍ എന്നീ ഇ.എസ്.ഐ ഡിസ്പെന്‍സറികളെ ടെലിമെഡിസിന്‍ സംവിധാനം വഴി കണ്ണി ചേര്‍ത്തു. 

ഈ സംവിധാനം ഉപയോഗപ്പെടുത്തി മോഡല്‍ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഡിസ്പെന്‍സറികളിലത്തെുന്ന രോഗികള്‍ക്ക്  ലഭ്യമാക്കും.  ടെലിമെഡിസിന്‍ സംവിധാനത്തിന്‍െറ ഉദ്ഘാടനം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ നിര്‍വഹിച്ചു.  വിദഗ്ധ ചികിത്സാ സൗകര്യം ലഭ്യമല്ലാത്ത മേഖലകളിലെ ഇ.എസ്.ഐ ഡിസ്പെന്‍സറികളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുന്നതാണ്  ഇ.എസ്.ഐ ആശുപത്രികളിലെ ടെലിമെഡിസിന്‍ സംവിധാനമെന്ന് മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. രണ്ടാംഘട്ടത്തില്‍  ഉത്തരേന്ത്യയിലെ രണ്ട് ഇ.എസ്.ഐ മോഡല്‍ ആശുപത്രികളെ മേലഖയിലെ മറ്റ് ഇ.എസ്.ഐ ഡിസ്പെന്‍സറികളുമായി ബന്ധിപ്പിക്കുന്ന സംവിധാനം നിലവില്‍ വരും. പിന്നീട് രാജ്യത്താകെ ഇ.എസ്.ഐ ഡിസ്പെന്‍സറികളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.