ഗണേശോത്സവത്തിനിടെ പൊലീസുകാരനെ മുക്കി കൊല്ലാന്‍ ശ്രമം

മുംബൈ: വിനായക ചതുര്‍ഥി ആഘോഷത്തിന്‍റെ ഭാഗമായി ഗണേശ വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുന്നതിനിടെ വളണ്ടിയര്‍മാര്‍ പൊലീസുകാരനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.  മുംബൈയിലെ കല്ല്യാണിലാണ് സംഭവം നടന്നത്. ഗണേശ വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുന്നതിനിടെ അച്ചടക്കം പാലിക്കാന്‍ നിര്‍ദേശിച്ച പൊലീസുകാരനെ രോഷാകുലരായ വളണ്ടിയര്‍മാര്‍ മര്‍ദിക്കുകയും കുളത്തിലെ വെള്ളത്തില്‍ തലമുക്കിപിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.

നിതില്‍ ദോഗഡെ എന്ന പൊലീസുകാരനാണ് ആക്രമണത്തിന് ഇരായായത്. വെള്ളത്തില്‍ നിന്നും രക്ഷപ്പെട്ട് കരക്കുകയറിയ നിതിന്‍ ദോഗഡെയെ മറ്റു മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കി. അക്രമത്തിന്‍റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. സംഭവത്തില്‍  അക്രമികള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു.

വിനായക ചതുര്‍ഥി ആഘോഷത്തിനിടെ മുംബൈയില്‍ നിരവധി പൊലീസുകാര്‍ ആക്രമിക്കപ്പെട്ടിരുന്നു. കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
ഒരാഴ്ച മുമ്പ് കല്ല്യാണില്‍ ട്രാഫിക് പൊലീസുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.