കര്‍ണാടക ബന്ദ്:  സര്‍വിസുകള്‍ റദ്ദാക്കി

കോഴിക്കോട്: കാവേരി ജലം സംബന്ധിച്ച തര്‍ക്കത്തില്‍ വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ കര്‍ണാടകയില്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച ഉച്ച വരെ ബംഗളൂരുവിലേക്കുള്ള സര്‍വിസുകള്‍ ഓടില്ളെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. 
രാവിലെ ഏഴ്, ഏഴര, എട്ട് എന്നീ സമയങ്ങളിലെ സര്‍വിസുകളാണ് റദ്ദാക്കിയത്. എന്നാല്‍, ഉച്ചക്ക് ഒന്നര മുതല്‍ സര്‍വിസുകള്‍ ഓടിത്തുടങ്ങും.  വ്യാഴാഴ്ച രാത്രി ട്രിപ് നടത്തേണ്ട എല്ലാ സര്‍വിസുകളും വൈകീട്ട് നാലു മുതല്‍ ഓടിത്തുടങ്ങി. 11 സര്‍വിസുകളാണ് വ്യാഴാഴ്ച ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. നാല് അധിക സര്‍വിസുകള്‍ ഉള്‍പ്പെടെയാണിത്. രാത്രി ഒമ്പതരക്കും പത്തിനും പോകേണ്ട ബസുകള്‍ ഒമ്പതിനകം പുറപ്പെട്ടു. വെള്ളിയാഴ്ചത്തെ  മൂന്ന് സര്‍വിസുകള്‍ റദ്ദാക്കിയതിനാല്‍ പുറപ്പെട്ട ബസുകളില്‍ നല്ല തിരക്കായിരുന്നു. ഈ ബസുകള്‍ വെള്ളിയാഴ്ച പകല്‍ ബംഗളൂരുവില്‍ തങ്ങിയ ശേഷം രാത്രിയാണ് തിരിച്ച് പുറപ്പെടുക. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.