കെജ്രിവാള്‍ വഞ്ചകനെന്ന് കട്ജു, പഞ്ചാബില്‍ പിന്തുണ സിദ്ദുവിന്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വഞ്ചകനാണെന്നും അദ്ദേഹത്തിന്‍െറ ആം ആദ്മി പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടമായെന്നും സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍കണ്ഡേയ കട്ജു. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ പുതിയ കക്ഷി രൂപവത്കരിച്ച നവ്ജ്യോത് സിങ് സിദ്ദുവിലാണ് ഏക പ്രതീക്ഷയെന്ന് ഫേസ്ബുക് കുറിപ്പില്‍ കട്ജു പറയുന്നു. ഉണ്ടായിരുന്ന വിശ്വാസം ആം ആദ്മി പാര്‍ട്ടി കളഞ്ഞുകുളിച്ചു. മദ്യം, മയക്കു മരുന്ന്, കര്‍ഷക ആത്മഹത്യ എന്നിവയെല്ലാം മൂലം പഞ്ചാബിന്‍െറ അവസ്ഥ വളരെ കഷ്ടമാണ്. ആപ് ഇതിനു പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതു നടക്കില്ളെന്ന് ബോധ്യമായി. ആദ്യകാലത്ത് ഡല്‍ഹിയില്‍ നല്ല കാര്യങ്ങള്‍ ചെയ്ത ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ മറ്റ് അഴിമതി പാര്‍ട്ടികളെപ്പോലെ തന്നെയായി.

കുറ്റാരോപിതര്‍ക്ക് ടിക്കറ്റ് നല്‍കരുതെന്നു പറഞ്ഞതിനാണ് പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും കെജ്രിവാള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഇപ്പോള്‍ മന്ത്രിമാരില്‍ പലരും കേസില്‍ പെട്ടിരിക്കുന്നു. അഴിമതി ആരോപണം കേള്‍പ്പിച്ചിട്ടില്ലാത്ത സിദ്ദുവില്‍ മതിപ്പുണ്ടെന്നും കട്ജു പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.