ബിഹാറിൽ മൃതദേഹത്തോട്​ അനാദരവ്​: പൊലീസ്​ കെട്ടിവലിച്ചു​കൊണ്ടുപോയത്​ മീറ്ററുകളോളം​

വൈശാലി: ബിഹാറിൽ പൊലീസുകാർ മൃതദേഹത്തി​െൻറ കഴുത്തിൽ കയർകെട്ടി വലിച്ചുകൊണ്ടുപോയത്​ മീറ്ററുകളോളം.  വൈശാലി ജില്ലയിൽ ഗംഗാ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളുടെ മൃതദേഹത്തോടാണ്​ പൊലീസ്​ അനാദരവ്​ കാണിച്ചത്​​.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്​ രണ്ട്​ മണിക്കൂർ കഴിഞ്ഞെത്തിയ പൊലീസ്​ മൃതദേഹം പുഴയിൽ  നിന്നെടുക്കുകയും ജനക്കൂട്ടം നോക്കിനിൽക്കെ​ വാഹനത്തിലേക്ക്​ വലിച്ചിഴക്കുകയുമായിരുന്നു. എന്നാൽ ആംബുലൻസോ മറ്റ്​ ജോലിക്കാരെയോ ലഭിക്കാത്തതിനാലാണ്​ ഇങ്ങനെ ചെയ്​തതെന്ന്​​ പൊലീസ്​ നൽകുന്ന വിശദീകരണം​.

സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്​ രണ്ട്​ പൊലീസുകാരെ മുതിർന്ന ഉദ്യോഗസ്​ഥർ സസ്​പൻറ്​ ചെയ്​തിട്ടുണ്ട്​. ഏതാനും വർഷങ്ങൾക്കുമുമ്പും സമാന സംഭവം റിപ്പോർട്ട്​​ ചെയ്​തിരുന്നു. കഴിഞ്ഞ മാസം ആംബുലൻസ്​ ലഭിക്കാത്തതിനെ തുടർന്ന്​ ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകളോളം ഭർത്താവ്​ ചുമന്നത്​ വൻ വാർത്തയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.