ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ ചരക്കു സേവന നികുതി സംബന്ധിച്ച അനുബന്ധ കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ സര്‍ക്കാര്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ജി.എസ്.ടി നികുതി നിരക്ക്, ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരേണ്ട ഉല്‍പന്നങ്ങള്‍, പുതിയ നികുതിയുടെ പരിധി എന്നിവ സംബന്ധിച്ച തീരുമാനങ്ങള്‍ ഇനി കൗണ്‍സില്‍ നിര്‍വഹിക്കും. കേന്ദ്ര ധനമന്ത്രി അധ്യക്ഷനായ കൗണ്‍സിലില്‍ സംസ്ഥാന ധനമന്ത്രിമാരോ നികുതി വകുപ്പിന്‍െറ ഉത്തരവാദിത്തമുള്ളവരോ സംസ്ഥാനങ്ങള്‍ നിര്‍ദേശിക്കുന്നതോ ആയ മന്ത്രിമാര്‍ അംഗങ്ങളാണ്.
സംസ്ഥാനങ്ങളിലെ റവന്യൂ മന്ത്രിമാര്‍ക്കും അംഗങ്ങളാവാം. കൗണ്‍സിലിന്‍െറ ആദ്യയോഗം ഈ മാസം 22, 23 തീയതികളില്‍ ഡല്‍ഹിയില്‍ ചേരും.
ഏകീകൃത ചരക്കു സേവന നികുതി സംബന്ധിച്ച നിയമനിര്‍മാണം നവംബറില്‍ ചേരുന്ന ശീതകാല പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. നികുതി നിരക്ക്, ജി.എസ്.ടി ബാധകമാകാത്ത ഉല്‍പന്നങ്ങള്‍, ജി.എസ്.ടി പരിധി എന്നിവ നിയമത്തില്‍ ഉള്‍പ്പെടുത്തും. 2017 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരാനുള്ള നടപടിക്രമങ്ങള്‍ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റവന്യൂ വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.