‘കിങ്ഫിഷര്‍ വില്ല’ ലേലം ചെയ്യുന്നു

മുംബൈ: വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ഗോവയിലെ പ്രധാനപ്പെട്ട സ്വത്തുക്കളിലൊന്നായ കിങ്ഫിഷര്‍ വില്ല ലേലം ചെയ്യുന്നു. നോര്‍ത് ഗോവയിലെ കോണ്ടോലിമിലുള്ള  വില്ലക്ക് 85.29 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 19ന് പരസ്യലേലത്തിലൂടെ വില്‍ക്കാനാണ് ലക്ഷ്യമെന്ന് എസ്.ബി.ഐ ട്രസ്റ്റി പറഞ്ഞു. എസ്.ബി.ഐ ഉള്‍പ്പെടെ 17 ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ട്യത്തിന് നല്‍കാനുള്ള 9000 കോടി രൂപയുടെ വായ്പാകുടിശ്ശിക തിരിച്ചുപിടിക്കുന്നതിനാണ് നടപടി.
കിങ്ഫിഷര്‍ വില്ല പണയപ്പെടുത്തി 2010ലാണ് എസ്.ബി.ഐയില്‍നിന്ന് വായ്പയെടുത്തത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനിയുടെ മറ്റു സ്വത്തുക്കള്‍ നേരത്തേയും പരസ്യലേലത്തിനു വെച്ചിരുന്നെങ്കിലും വാങ്ങുന്നതിന് ആരുമത്തെിയിരുന്നില്ല. എയര്‍ലൈന്‍സിന്‍െറ ആദ്യത്തെ പ്രധാന ഓഫിസ്, മുംബൈ എയര്‍പോര്‍ട്ടിനു സമീപത്തെ കിങ്ഫിഷര്‍ ഹൗസ്, കാറുകള്‍, എന്ന ടാഗ്ലൈന്‍ എന്നിവ ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ വില്‍പനക്കു വെച്ചിരിക്കയാണ്. ലേലത്തിനുള്ള സ്വത്തുക്കള്‍ പലതും പ്രതീക്ഷിക്കുന്ന വിലയില്‍നിന്ന് നന്നേ കുറവ് വരുത്തിയാണ് വെച്ചിരിക്കുന്നത്.  17,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കിങ്ഫിഷര്‍ ഹൗസിന്‍െറ വില 150 കോടിയില്‍നിന്ന് 130 ആയി കുറച്ചു. വിജയ് മല്യയുടെ പ്രശസ്തമായ ബ്രാന്‍ഡിന് 366.7 കോടിക്കു പകരം 330.3 കോടി രൂപയാണ് ഇപ്പോള്‍ പ്രതീക്ഷിത വില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.