ചികുന്‍ഗുനിയ: ടൂറിസം മേഖലയില്‍ ഭീതി

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ചികുന്‍ഗുനിയയും ഡെങ്കിയും വ്യാപകമാവുന്നതോടെ ടൂറിസം മേഖല ഭീതിയില്‍. രോഗം പടരുന്നത് തടയാന്‍ അടിയന്തരനടപടികള്‍ കേന്ദ്രസര്‍ക്കാറും ഡല്‍ഹി സംസ്ഥാന സര്‍ക്കാറും സ്വീകരിച്ചില്ളെങ്കില്‍ ടൂറിസം,  വ്യോമയാന, ഹോട്ടല്‍ വ്യവസായരംഗത്ത് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് വ്യാപാര സംഘടനകളുടെ കൂട്ടായ്മയായ അസോചം പറഞ്ഞു.
വിദേശവിനോദസഞ്ചാരികളില്‍ 35 ശതമാനവും ന്യൂഡല്‍ഹിയിലാണ് എത്തുന്നത്. ഒക്ടോബറില്‍ തുടങ്ങി ഡിസംബറില്‍ അവസാനിക്കുന്ന സീസണിലാണ് ഇവരില്‍ ഭൂരിഭാഗവും എത്തുക. പനി ബാധിച്ച് കൂടുതല്‍ പേര്‍ മരണപ്പെടുകയും നൂറുകണക്കിനാളുകള്‍  രോഗബാധിതരാവുകയും ചെയ്തതിന് പിന്നാലെ, യു.എസ്, യു.കെ എന്നീ രാജ്യങ്ങള്‍ ഇന്ത്യയിലത്തെുന്ന പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത് ടൂറിസം മേഖലയില്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്.
വിസയും ടിക്കറ്റും എടുത്ത സഞ്ചാരികളില്‍ പലരും കഴിഞ്ഞദിവസങ്ങളില്‍ യാത്ര റദ്ദാക്കി. ഹോട്ടല്‍ ബുക്കിങ്ങുകളും പലരും റദ്ദാക്കിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹി വഴി മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നവരെയും പനിപ്പേടി ബാധിച്ചേക്കും.
ശരാശരി 200 കോടി യു.എസ് ഡോളറിന്‍െറ വിദേശനാണയ വിനിമയം പ്രതിമാസം വിനോദസഞ്ചാര മേഖലയിലൂടെ ന്യൂഡല്‍ഹിയില്‍ നടക്കുന്നതായാണ് കണക്ക്. ഒക്ടോബറില്‍ തുടങ്ങുന്ന സീസണിലാണ് വ്യാപാരം പൊടിപൊടിക്കുക.
എന്നാല്‍, പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുന്നതോടെ വ്യാപാരികള്‍ മുള്‍മുനയില്‍ തന്നെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.