1999 മുതല്‍ ജമ്മു-കശ്മീരില്‍ നടന്ന പ്രധാന ഭീകരാക്രമണങ്ങള്‍

  • 1999 നവംബര്‍ മൂന്ന്: ശ്രീനഗറിലെ ബദാമിബാഗില്‍ 10 സൈനികള്‍ കൊല്ലപ്പെട്ടു
  • 2002 മേയ് 14: ജമ്മുവിലെ കലുച്ചാക്കിലെ സൈനികകേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ 36 പേര്‍ മരിച്ചു. മരിച്ചവരില്‍ കൂടുതലും സൈനികരുടെ കുടുംബാംഗങ്ങള്‍
  • 2003 ജൂലൈ 22: അഖ്നൂരിലെ സൈനിക ക്യാമ്പില്‍  ഇരച്ചുകയറിയ ഭീകരരുടെ ആക്രമണത്തില്‍ ബ്രിഗേഡിയര്‍ അടക്കം എട്ടു സൈനികര്‍ മരിച്ചു; 12 പേര്‍ക്ക് പരിക്കേറ്റു
  • 2006 ഒക്ടോബര്‍ അഞ്ച്: ശ്രീനഗറിലെ ബുദ്ഷ ചൗക്കില്‍ ഭീകരാക്രമണം: അഞ്ചു പൊലീസുകാരും രണ്ട് സി.ആര്‍.പി.എഫ് ഭടന്മാരും ഒരു സിവിലിയനും മരിച്ചു
  • 2013 മാര്‍ച്ച് 31: ശ്രീനഗറില്‍ സി.ആര്‍.പി.എഫ് ക്യാമ്പിനുനേരെ ആക്രമണം: അഞ്ചു മരണം
  • 2013 ജൂണ്‍ 24: ഹൈദര്‍പൊരയില്‍ സൈനികവാഹനങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ മരിച്ചു
  • 2013 സെപ്റ്റംബര്‍ 26: ഇരട്ട ചാവേര്‍ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു.
  • 2014 നവംബര്‍ 27:  അര്‍ണിയയിലെ കത്താറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു സിവിലിയന്മാരടക്കം 10 പേര്‍ മരിച്ചു.
  • 2014 ഡിസംബര്‍ അഞ്ച്: ഉറി സെക്ടറില്‍ മൊറയിലെ  സൈനികക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തില്‍ 11 മരണം, ആറ് തീവ്രവാദികളും കൊല്ലപ്പെട്ടു
  • 2015 മാര്‍ച്ച് 20: കത്തുവ ജില്ലയിലെ പൊലീസ് സ്റ്റേഷനിലുണ്ടായ ആക്രമണത്തില്‍ ഏഴു മരണം
  • 2015 മാര്‍ച്ച് 21: ജമ്മു-പത്താന്‍കോട്ട് സേനാ ക്യാമ്പിനുനേരെ ചാവേര്‍ ആക്രമണം; രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. പട്ടാള മേജര്‍ അടക്കം മൂന്നു പേര്‍ക്ക് പരിക്ക്
  • 2015 മാര്‍ച്ച് 31: ഭീകരാക്രമണശ്രമം സൈന്യം തകര്‍ത്തു. കൊല്ലപ്പെട്ടത് നാലു ഭീകരര്‍
  • 2015 നവംബര്‍ 18: കുപ്വാരയിലെ വനത്തിലുണ്ടായ ഏറ്റുമുട്ടലില്‍ പാര കമാന്‍ഡോ യൂനിറ്റിലെ കേണല്‍ കൊല്ലപ്പെട്ടു
  • 2015 നവംബര്‍ 25:  കുപ്വാരയില്‍ മൂന്ന് ജയ്ശെ മുഹമ്മദ് തീവ്രവാദികളെ സൈന്യം വധിച്ചു
  • 2016 ഫെബ്രുവരി 21: ശ്രീനഗറില്‍ കെട്ടിടത്തിനകത്ത് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനിക കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു
  • 2016 ജൂണ്‍ 25: ശ്രീനഗര്‍- ജമ്മു ദേശീയപാതയില്‍ സൈനികവാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം: എട്ട് സി.ആര്‍.പി.എഫുകാര്‍ കൊല്ലപ്പെട്ടു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.