ന്യൂഡൽഹി: ഒാൺലൈനിൽ ഗർഭസ്ഥ ശിശുവിെൻറ ലിംഗ നിർണയെത്തക്കുറിച്ച വിവരങ്ങൾ നൽകുന്നത് സെർച്ച് എഞ്ചിനുകൾ തടയുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച 22 കീ വേഡുകൾ തിരിച്ചറിഞ്ഞതായും ആരെങ്കിലും ഇത് സെർച് ചെയ്താൽ ഒരു വിവരവും നൽകില്ലെന്നും ഗൂഗിൾ, യാഹു, മൈക്രോസോഫ്റ്റ് തുടങ്ങിയ സെർച്ച് എഞ്ചിനുകൾ അറിയിച്ചു.
ഒാൺലൈനിൽ ലിംഗ നിർണയ ടെസ്റ്റുകളുടെ വിവരങ്ങൾ സെർച്ച് എഞ്ചിനുകൾ നൽകുന്നത് ഇന്ത്യൻ നിയമങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് ഡോ. സാബു ജോർജ് എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഗർഭസ്ഥ ശിശവിെൻറ ലിംഗ നിർണയ പരിശോധന നടത്തുന്നത് ഇന്ത്യയിൽ കുറ്റകരമാണ്. നിലവിൽ ഇൗ വിവരം സെർച് എഞ്ചിനുകൾ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.