വേണ്ടിടത്ത് വേണ്ടപ്പോള്‍ തിരിച്ചടിക്കും -സൈന്യം

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്‍െറ പശ്ചാത്തലത്തിലും ഏറെ സംയമനം പാലിക്കുകയാണെങ്കിലും യോജിച്ച സമയത്ത് വേണ്ട സ്ഥലത്ത് തിരിച്ചടിക്കാന്‍ ഒരുക്കമാണെന്ന് ഇന്ത്യന്‍ സൈന്യം. എത്ര ഭീകരമായ ആക്രമണത്തിനും തക്കതായ രീതിയില്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് ശേഷിയുണ്ടെന്ന് മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ് വ്യക്തമാക്കി.
നിയന്ത്രണരേഖയിലും അതിര്‍ത്തി കടന്നുമുള്ള ഭീകരത കൈകാര്യംചെയ്യുന്നതില്‍ സൈന്യം ഏറെ സംയമനം പാലിക്കുന്നുണ്ട്. എന്നാല്‍, എത്ര ഭീകരമായ ആക്രമണത്തിനും വേണ്ടരീതിയില്‍ തിരിച്ചടി നല്‍കാനുള്ള ശേഷി സൈന്യത്തിനുണ്ട്. വേണ്ടിടത്ത് വേണ്ടപ്പോള്‍ തിരിച്ചടിക്കും -രണ്‍ബീര്‍ സിങ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.