ന്യൂഡല്‍ഹി: കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണം ഒരിക്കലും അംഗീകരിക്കാനാകാത്തതാണെന്നും ഒരുകൂട്ടം അസംതൃപ്തരുടെ നേതൃത്വത്തിലുള്ള തന്ത്രമാണ് ഭീകരാക്രമണമെന്നും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. വെനിസ്വേലയില്‍ നടന്ന നാം ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമുള്ള വിമാനയാത്രക്കിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടരത്തെുടരെയുള്ള ഭീകരാക്രമണം രാജ്യത്തിന്‍െറ സംയമനശേഷി പരിശോധിച്ചുകൊണ്ടിരിക്കയാണ്. നിരപരാധികളായ ജനങ്ങളെയാണ് ഭീകരവാദികള്‍ ലക്ഷ്യംവെക്കുന്നത്, ആരും ഭീകരവാദത്തിന്‍െറ ഇരകളായി മാറാം. ഒരുപക്ഷേ നമ്മളിലാരെങ്കിലുമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.