പെല്ലറ്റ് ഗണ്‍ പ്രയോഗം നിരോധിക്കാനാവില്ലെന്ന് ജമ്മു-കശ്മീര്‍ ഹൈകോടതി

ശ്രീനഗര്‍: കശ്മീരില്‍ ഏറെ വിവാദമുയര്‍ത്തിയ പെല്ലറ്റ് ഗണ്‍ പ്രയോഗം നിരോധിക്കണമെന്ന ആവശ്യം ജമ്മു-കശ്മീര്‍ ഹൈകോടതി തള്ളി. ആള്‍ക്കൂട്ടത്തിന്‍െറ ആക്രമണമുണ്ടാകുമ്പോഴെല്ലാം ബലപ്രയോഗം അനിവാര്യമായിവരുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പെല്ലറ്റ്ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഹൈകോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് ജസ്റ്റിസുമാരായ എന്‍. പോള്‍ വസന്തകുമാര്‍, അലി മുഹമ്മദ് മഗ്രെ എന്നിവര്‍ തള്ളിയത്. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സുരക്ഷാസേന നടത്തിയ പെല്ലറ്റ് പ്രയോഗങ്ങളില്‍ നിരവധിപേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചിലര്‍ക്ക് മരണം സംഭവിക്കുകയും ചെയ്തതായി ഹരജിയില്‍ ചൂണ്ടിക്കാട്ടി.

പെല്ലറ്റ് ഗണ്‍ ഉപയോഗത്തിന് ഉത്തരവിട്ട ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. എന്നാല്‍, അപൂര്‍വം സാഹചര്യങ്ങളില്‍ പെല്ലറ്റ് ഗണ്‍ പ്രയോഗം നിരോധിക്കാന്‍ കോടതിക്ക് മടിയില്ല. സൈന്യം ബലപ്രയോഗം സംബന്ധിച്ച നിയമങ്ങള്‍ ലംഘിച്ചതായി ഏതെങ്കിലും വസ്തുതാന്വേഷണ സമിതികള്‍ കണ്ടത്തെിയിട്ടില്ളെന്നും അതിനാല്‍ അമിത ബലപ്രയോഗത്തിലൂടെ മരണമോ പരിക്കോ പറ്റിയവര്‍ക്ക് അനുയോജ്യ വേദികളില്‍ പ്രശ്നമുന്നയിച്ച് പരിഹാരം തേടാമെന്നും കോടതി വ്യക്തമാക്കി.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.