എ. വെങ്കട് എ.ബി.സി ചെയര്‍മാന്‍

മുംബൈ: ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍ (എ.ബി.സി) ചെയര്‍മാനായി ഈനാട് ഗ്രൂപ് ഡയറക്ടര്‍ ഐ. വെങ്കടിനെ തെരഞ്ഞെടുത്തു. നിലവില്‍ മീഡിയ റിസര്‍ച് യൂസേഴ്സ് കൗണ്‍സിലിന്‍െറ ചെയര്‍മാനായ ഐ. വെങ്കട് മുമ്പ് അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു. മീഡിയ റിസര്‍ച് യൂസേഴ്സ് കൗണ്‍സിലിന്‍െറയും ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്‍െറയും സ്ഥാപകാംഗവുമാണ്. ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്‍, ഇന്‍റര്‍നാഷനല്‍ ന്യൂസ് മീഡിയ അസോസിയേഷന്‍, ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച് കൗണ്‍സില്‍, ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി തുടങ്ങിയവയുടെ ബോര്‍ഡ് അംഗമാണ്. എ.ബി.സിയുടെ ഡെപ്യൂട്ടി ചെയര്‍മാനായി ദേബബ്രത മുഖര്‍ജിയെയും തെരഞ്ഞെടുത്തു. കൊക്കകോള ഇന്ത്യയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് കൊമേഴ്സ്യല്‍ ഇന്ത്യ ആന്‍ഡ് സൗത് വെസ്റ്റ് ഏഷ്യ വൈസ് പ്രസിഡന്‍റായ അദ്ദേഹം കൗണ്‍സിലിലെ പരസ്യവിഭാഗം പ്രതിനിധിയായാണ് ഡെപ്യൂട്ടി ചെയര്‍മാനായി എത്തുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.