അദ്വാനിയും ജോഷിയുമെത്തി; സ്ത്രീ പ്രാതിനിധ്യം വസുന്ധര രാജെ സിന്ധ്യയിലൊതുങ്ങി

കോഴിക്കോട്: അരനൂറ്റാണ്ടിനുശേഷം കോഴിക്കോട്ടത്തെിയ ബി.ജെ.പി ദേശീയ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെയുള്ളവരെത്തി. ബി.ജെ.പിയുടെ ഉന്നത സമിതിയായ അഞ്ചംഗ മാര്‍ഗദര്‍ശക് മണ്ഡലിലെ എ.ബി. വാജ്പേയി ഒഴികെ എല്ലാവരുമത്തെിയതാണ് സമ്മേളനത്തിന്‍െറ സവിശേഷത.
മണിക്കൂര്‍ നീണ്ട പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് സമ്മേളനത്തിലെ താരമായത്. എ.ബി. വാജ്പേയി, എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, നരേന്ദ്ര മോദി, രാജ്നാഥ് സിങ് എന്നിവരാണ് മാര്‍ഗദര്‍ശക് മണ്ഡലിലുള്ളത്.
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് വേദിയിലെ ഏക സ്ത്രീ സാന്നിധ്യം. കേന്ദ്രമന്ത്രി സുഷമ സ്വരാജ് എത്തിയില്ല. രണ്ടര ഡസനിലേറെ പേര്‍ വേദിയില്‍ ഇടംപിടിച്ചെങ്കിലും പ്രധാനമന്ത്രിയും അമിത് ഷായും ഉള്‍പ്പടെ ഏഴു പേരാണ് പ്രസംഗിച്ചത്. അദ്വാനിയും ജോഷിയും പ്രസംഗിച്ചില്ല. 5.25നാണ് മോദി എത്തിയത്. അതിനുമുമ്പേ നേതാക്കളുടെ ഒഴുക്കായിരുന്നു വേദിയിലേക്ക്. ദേശീയാധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി, മനോഹര്‍ പരീകര്‍, വെങ്കയ്യ നായിഡു, ജെ.പി. നദ്ദ, താവര്‍ചന്ദ് ഗെലോട്ട്, അനന്ത്കുമാര്‍, നിതിന്‍ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ്സിങ് ചൗഹാന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാണി, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, പി.എസ്. ശ്രീധരന്‍പിള്ള, സുരേഷ് ഗോപി എം.പി, ഒ. രാജഗോപാല്‍ എം.എല്‍.എ എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.പി. ശ്രീശന്‍ സ്വാഗതവും ജില്ലാ പ്രസിഡന്‍റ് ടി.പി. ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.