ന്യൂഡൽഹി: ഉറി സൈനിക ക്യാമ്പ് ആക്രമണം നടത്തിയ ഭീകരർക്ക് പാകിസ്താെൻറ സഹായം ലഭിച്ചിരുന്നതിന് ഭീകരർ ഉപയോഗിച്ച വയർലെസ് സെറ്റുകൾ തെളിവായേക്കും. ജപ്പാൻ നിർമിത വയർലെസ് സെറ്റുകളാണ് ഭീകരർ ഉപയോഗിച്ചിരുന്നത്. ജാപ്പനീസ് കമ്പനിയായ ഐകോമാണിതു നിർമിച്ചതെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കണ്ടെത്തിയിട്ടുണ്ട്.
ഏതെങ്കിലും രാജ്യത്തിെൻറ സുരക്ഷാ സേനകൾക്ക് മാത്രമേ ഇത്തരം വയർലെസ് സെറ്റുകൾ ഉപയോഗിക്കാൻ സാധിക്കൂ. അതിനാൽ ജപ്പാൻ കമ്പനി ഇവ വിറ്റത് പാകിസ്താനണോയെന്ന് എൻ.ഐ.എ പരിശോധിക്കും. ഭീകരരുടെ പക്കൽനിന്നും കണ്ടെടുത്ത വയർലെസ് മോഡൽ സംബന്ധിച്ച വിവരങ്ങൾ പാകിസ്താനിൽ നിന്ന് ഇന്ത്യ ആരാഞ്ഞിട്ടുണ്ട്.
സെപ്തംബർ 18നാണ് കശ്മീരിലെ ഉറി സൈനിക താവളത്തിൽ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ 18 സൈനികർ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിനൊടുവിൽ നാലു ഭീകരരെയും സൈന്യം വധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.