പാട്യാല: പഞ്ചാബിലെ ഗ്രാമത്തിൽ 100 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് പരാതി. പാട്യാലയിലെ ദൗബ് കലാൻ ഗ്രാമത്തിലാണ് വൃദ്ധ ക്രൂരമായി കൊലചെയ്യപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ വീടിനു സമീപമുള്ള വയലിലാണ് മൃതദേഹം കണ്ടെത്തിയത്. തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ രക്തത്തിൽ കിടന്നിരുന്ന മൃതദേഹം അർദ്ധനഗ്നമായിരുന്നു. വൃദ്ധയെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
തിങ്കളാഴ്ച രാത്രി വീടിന് പുറത്താണ് അവർ കിടന്നുറങ്ങിയിരുന്നത്. അർദ്ധരാത്രിക്ക് ശേഷമാണ് സംഭവം നടന്നിട്ടുള്ളതെന്നും കുടുംബാംഗങ്ങൾ പൊലീസിനെ അറിയിച്ചു.
പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ ബാലത്സംഗം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിച്ച ശേഷമേ ബലാത്സംഗ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യൂവെന്ന് പൊലീസ് അറിയിച്ചു.
ലഹരിക്കടിമകളായ സാമൂഹ്യവിരുദ്ധരാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.