അബുജ: അടിസ്ഥാന സൗകര്യ വികസനരംഗവും ഊര്‍ജസംരക്ഷണ മേഖലയുമാണ് ഇന്ത്യയും നൈജീരിയയും സംയുക്ത സഹകരണത്തോടെ അഭിവൃദ്ധിപ്പെടുത്താനാവുന്ന പ്രധാന വികസരംഗങ്ങളെന്ന് തിരിച്ചറിഞ്ഞതായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ഇരുരാജ്യങ്ങള്‍ക്കും ഇതിലൂടെ മികച്ച നേട്ടമാണ് നേടാനായതെന്നും നൈജീരിയ ബിസിനസ് ഫോറത്തിലെ ചടങ്ങില്‍ ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഉപരാഷ്ട്രപതിയുടെ അഞ്ചു ദിവസത്തെ നൈജീരിയ, മാലി സന്ദര്‍ശനത്തിന്‍െറ ഭാഗമായാണ് ചടങ്ങൊരുക്കിയത്.
രാജ്യത്തെ ഗ്രാമങ്ങളെയും നഗരങ്ങളെയും ദേശീയതലത്തില്‍ ബന്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും100 നഗരങ്ങളെ സ്മാര്‍ട്ട്സിറ്റികളാക്കി മാറ്റുന്നതിനുമായി ആരംഭിച്ച ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതി വഴി വിദേശനിക്ഷേപകര്‍ക്ക് സുവര്‍ണാവസരമാണ് രാജ്യം ഒരുക്കിയത്. ഇന്ത്യക്കാവശ്യമായ ക്രൂഡോയിലിന്‍െറ 12 ശതമാനം ലഭിക്കുന്നത് നൈജീരിയയില്‍നിന്നാണ്.
വാര്‍ത്താവിനിമയം, ഊര്‍ജം, ഫാര്‍മസ്യൂട്ടിക്കല്‍, ആരോഗ്യരംഗം, വാഹനവിപണി, ഓയില്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളിലാണ് ഇന്ത്യന്‍ നിക്ഷേപങ്ങള്‍ കൂടുതലെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.