ന്യൂഡൽഹി: 2017ൽ അഞ്ച് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകൾക്കിടെ ഏഴ് ദേശീയപാർട്ടികളും 16 പ്രാദേശിക പാർട്ടികളും സമാഹരിച്ചത് 1503 കോടി രൂപ. ഏറ്റവും കൂടുതൽ ഫണ്ട് നേടിയത് ബി.ജെ.പിയാണ്; 1214.46 കോടി. മൊത്തം തുകയുടെ 92.4 ശതമാനം. ബി.ജെ.പിയുടെ കേന്ദ്ര ഒാഫിസ് മാത്രം 1194 കോടി രൂപ സമാഹരിച്ചു. പാർട്ടിക്ക് കിട്ടിയ മൊത്തം ഫണ്ടിെൻറ 98.33 ശതമാനം വരും ഇത്. ഗോവ യൂനിറ്റാവെട്ട 16.77 കോടിയുണ്ടാക്കി. കോൺഗ്രസ് സംസ്ഥാനഘടകങ്ങൾ മുഖേന 62.09 കോടി രൂപ സമാഹരിച്ചു. എൻ.സി.പിക്ക് 61 ലക്ഷവും സി.പി.എമ്മിന് 46 ലക്ഷവും ലഭിച്ചു. ഫണ്ട് സമാഹരിച്ചില്ലെന്ന് ബഹുജൻ സമാജ് പാർട്ടി അറിയിച്ചു.
494.36 കോടി രൂപ വിവിധ പാർട്ടികൾ മാധ്യമപരസ്യങ്ങൾ അടക്കമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിനിയോഗിച്ചതായും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) റിപ്പോർട്ടിൽ പറയുന്നു. 16 പ്രാദേശികപാർട്ടികളിൽ ഏറ്റവും കൂടുതൽ ഫണ്ട് സമാഹരിച്ചത് ശിവസേനയാണ്;115.86 കോടി. പഞ്ചാബ്, യു.പി, ഉത്തരാഖണ്ഡ് നിയമസഭതെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പ്രചാരണത്തിന് പണം ചെലവാക്കിയില്ലെന്ന് ശിവസേന പറയുന്നു. ഗോവ, പഞ്ചാബ് നിയമസഭതെരഞ്ഞെടുപ്പിൽ മത്സരിച്ച ആം ആദ്മി പാർട്ടി 37.35 കോടി രൂപ പിരിച്ചു.
പ്രാദേശികപാർട്ടികളിൽ സമാജ്വാദി പാർട്ടിയാണ് ഏറ്റവും കൂടുതൽ തുക വിനിയോഗിച്ചത്; 131.07 കോടി. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലാണ് 2017ൽ തെരഞ്ഞെടുപ്പ് നടന്നത്.
98 ശതമാനം സംഭാവനയും സ്വീകരിച്ചത് ചെക്ക് മുഖേനയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.