മധ്യവയസ്കന്‍റെ വൃക്കയിൽനിന്ന് നീക്കിയത് 206 കല്ലുകൾ

ഹൈദരാബാദ്: തെലങ്കാനയിൽ ഒരു രോഗിയുടെ വൃക്കയിൽനിന്ന് നീക്കംചെയ്തത് 206 കല്ലുകൾ. നൽഗൊണ്ട നിവാസിയായ 56 കാരനായ വീരമല്ല രാമലക്ഷ്മയ്യയുടെ വൃക്കയിൽനിന്നാണ് ഇത്രയും കല്ലുകൾ നീക്കിയതെന്ന് അവെയർ ഗ്ലെനിഗിൾസ് ഗ്ലോബൽ ആശുപത്രി അറിയിച്ചു. ആറ് മാസത്തിലേറെയായി കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു ഇയാൾ.

വേദന തുടങ്ങിയ സമയത്ത് വീരമല്ല പ്രാദേശിക മെഡിക്കൽ പ്രാക്ടീഷണറെയായിരുന്നു കാണിച്ചിരുന്നത്. മരുന്നുകൾ കുടിച്ചിട്ടും വേദന ശമിച്ചിരുന്നില്ല. പിന്നീട് ഇദ്ദേഹം തുടർ ചികിത്സ തേടുകയായിരുന്നു. അൾട്രാസൗണ്ട് സ്‌കാനിങ്ങിന് വിധേയമാക്കി‍യപ്പോഴാണ്ഇടത് വൃക്കയിൽ ഒന്നിലധികം കല്ലുകൾ കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ 206 കല്ലുകളും നീക്കംചെയ്തതായി ഡോക്ടർ പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം രോഗി പൂർണ്ണമായും സുഖം പ്രാപിച്ചതായും രണ്ടു ദിവസത്തിന് ശേഷം ആശുപത്രി വിട്ടതായും ഡോക്ടർ വ്യക്തമാക്കി.

Tags:    
News Summary - 206 kidney stones removed from man in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.