മുംബൈ: മഹാരാഷ്ട്രയിൽ കോവിഡിെൻറ രണ്ടാം തരംഗത്തിൽ ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്തത് 21 പേർക്ക്. സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചതാണ് ഇക്കാര്യം.
കൊറോണ വൈറസിെൻറ ഡെൽറ്റ വകഭേദത്തിൽ വന്നിട്ടുള്ള സുപ്രധാന ജനിതകമാറ്റമാണ് ഡെൽറ്റ പ്ലസ്. ശരീരത്തിെൻറ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ ശേഷിയുള്ളവയാണ് ഡെൽറ്റ പ്ലസ് വകഭേദം.
'മഹാരാഷ്ട്രയിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തുന്നതിനായി എല്ലാ ജില്ലയിൽനിന്നും 100 സാമ്പിളുകൾ വീതം ശേഖരിച്ചു. മേയ് 15 വരെ 7500 സാമ്പിളുകളാണ് ശേഖരിച്ചത്. ഇവയിൽ 21 സാമ്പിളുകളിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി' -മന്ത്രി പറഞ്ഞു.
രത്നഗിരിയിൽ ഒമ്പതു കേസുകളും ജാൽഗണിൽ ഏഴെണ്ണവും മുംബൈയിൽ രണ്ടും പാൽഗറിലും സിന്ധുദർഗിലും താനെയിലും ഒന്നുവീതവും കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിലാണ് ആദ്യമായി ഡെൽറ്റ വകഭേദം കണ്ടെത്തിയത്. പിന്നീട് മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഡെൽറ്റ വകഭേദത്തിന് പിന്നാലെ ഡെൽറ്റ പ്ലസ് വകഭേദവും റിപ്പോർട്ട് ചെയ്യുകയായിരുന്നു.
ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയവരുടെ സമ്പർക്കവും യാത്ര ചരിത്രവും പരിശോധിക്കുകയാണെന്ന് സംസ്ഥാനം അറിയിച്ചു.
മാർച്ചിലാണ് ആദ്യമായി ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് ആശങ്ക സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.