ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 21 എം.പിമാരുടെ വോട്ട് അസാധു! പാർലമെൻറിൽ ലോക്സഭയിൽനിന്നും രാജ്യസഭയിൽനിന്നുമായി 776 പേർക്കാണ് വോട്ടവകാശം. ഇതിൽ ഇത്രത്തോളം വോട്ട് പാഴാകുന്നത് ഇതാദ്യം. ഒരു എം.പിയുടെ വോട്ടിന് 708 ആണ് മൂല്യം. ഇൗ നിലയിൽ പാഴായ വോട്ടുമൂല്യം 14,868.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പാർലമെൻറിലും സംസ്ഥാന നിയമസഭകളിലുമായി കണ്ടെത്തിയ പാഴായ ബാലറ്റുകൾ 77 ആണ്.
ഇൗ അസാധുവിെൻറ മൊത്തം വോട്ടുമൂല്യം 20,942. നിയമസഭകളിൽ ഏറ്റവും കൂടുതൽ വോട്ട് പാഴായത് പശ്ചിമ ബംഗാളിലാണ്. 10 വോട്ട് നഷ്ടപ്പെടുത്തിയ ബംഗാൾ വോട്ടുമൂല്യത്തിൽ 1510െൻറ മാറ്റമുണ്ടാക്കി. കേരളത്തിൽ ഒറ്റവോട്ടും അസാധുവായില്ല.
കൂറുമാറ്റവും വോെട്ടടുപ്പിൽ പ്രകടമായി. ഡൽഹിയിലെ മൂന്ന് എ.എ.പി എം.എൽ.എമാർ എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിന് അനുകൂലമായി വോട്ടു ചെയ്തു. ഇതുവഴി വോട്ടുമൂല്യത്തിൽ 174െൻറ മാറ്റമുണ്ടായി. ഗോവ, ഗുജറാത്ത് തുടങ്ങി പല സംസ്ഥാനങ്ങളിലും ചില്ലറ കൂറുമാറ്റങ്ങൾ രാംനാഥ് കോവിന്ദിന് അനുകൂലമായി ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.