PriyaDarshini

ചെന്നൈയിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി 21കാരി പ്രിയദർശിനി

ചെന്നൈ: ചെന്നൈ കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി 21കാരി പ്രിയദർശിനി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുകയാണ്. വില്ലിവാക്കം സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മകളാണ്‌ ഡി.വൈ.എഫ്‌.ഐ പ്രവർത്തകയായ പ്രിയദർശിനി. ഡി.എം.കെ നേതൃത്വം നൽകുന്ന ചെന്നൈയിലെ വാർഡ് 98ൽ നിന്ന് 8,695 വോട്ടുകൾക്കാണ് പ്രിയദർശിനി ജയം നേടിയത്. തന്‍റെ വാർഡിൽ മികച്ച ഭരണത്തിന്‍റെ മാതൃക സൃഷ്ടിക്കുമെന്നാണ് പ്രിയദർശിനി വോട്ടർമാർക്ക് നൽകിയ വാഗ്ദാനം.

''താമസ സൗകര്യങ്ങളിൽ ധാരാളം ബുദ്ധിമുട്ടുകൾ നേരിട്ടതിനാൽ അത്തരം പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും" -പ്രിയദർശിനി പറഞ്ഞു.

യുവ കൗൺസിലർ മാറ്റത്തിന്‍റെ മുഖമാകുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ജി. സെൽവ പ്രസ്താവിച്ചു. രാഷ്ട്രീയക്കാർ എങ്ങനെയായിരിക്കണമെന്നതിൽ അവർ മാതൃക കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയദർശിനിക്ക് പുറമെ 42ാം വാർഡിലെ രേണുകയും 70ാം വാർഡിലെ ശ്രീതനിയും ഡി.എം.കെ നിരയിലെ പ്രായം കുറഞ്ഞ കൗൺസിലര്‍മാരാണ്. ഡി.എം.കെയുടെ പരുത്തി ഇളംസുരുത്തിയാണ് ഏറ്റവും പ്രായം കുറഞ്ഞ പുരുഷ കൗൺസിലർ. 

News Summary - 21-year-old set to be youngest councillor in Chennai corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.