'അഞ്ചുമിനിറ്റ്​ ഓക്​സിജൻ ബന്ധം വിച്ഛേദിച്ചു, 22 രോഗികൾ മരിച്ചു' -യു.പി ആശുപത്രി ഉടമയുടെ വിഡിയോക്ക്​ പിന്നാലെ അന്വേഷണം

ലഖ്​നോ: അത്യാസന്ന നിലയിലുള്ള രോഗികൾക്കുള്ള ഓക്​സിജൻ ബന്ധം വി​ച്ഛേദിച്ചുവെന്ന ആശുപത്രി ഉടമയുടെ വിഡിയോ പുറത്തുവന്നതിന്​ പിന്നാലെ അന്വേഷണം. ഉത്തർപ്രദശേിലെ ആഗ്രയിലാണ്​ സംഭവം.

ആശുപത്രിയിൽ ഓക്​സിജൻ ലഭിക്കാതെ 22 രോഗികൾ മരിച്ചിരുന്നു. ഓക്​സിജൻ ക്ഷമാത്തെ തുടർന്നാണ്​ രോഗികൾ മരിച്ചതെന്നായിരുന്നു ആരോപണം. എന്നാൽ, മനപൂർവം രോഗികൾക്ക്​ ഓക്​സിജൻ നൽകാതിരിക്കുകയായിരുന്നുവെന്ന തെളിവാണ്​ ഇപ്പോൾ പുറത്തുവന്നത്​. കോവിഡ്​ രോഗികളും അല്ലാത്ത രോഗികളും ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു. ഓക്​സിജൻ ലഭിക്കാതെ ആരെല്ലാം അതിജീവിക്കുമെന്ന്​ പരീക്ഷിക്കുന്നതിന്​ ഓക്​സിജൻ ബന്ധം വിച്ഛേദിക്കുകയായിരുന്നുവെന്ന്​ ഉടമ വിഡിയോയിൽ പറയുന്നു.

'കടുത്ത ഓക്​സിജൻ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ, നിരന്തരം അഭ്യർഥിച്ചിട്ടും രോഗികളുടെ ഡിസ്​ചാർജ്​ വാങ്ങാൻ ബന്ധുക്കൾ തയാറാകാതെ വന്നതോടെ ഞങ്ങൾ ഒരു പരീക്ഷണം/ മോക്​ ഡ്രിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ 26ന്​ രാവിലെ ഏഴുമണിയോടെ അഞ്ചുമിനിറ്റ്​ ഓക്​സിജൻ വിതരണം നിർത്തിവെച്ചു. 22 രോഗികളുടെ ശരീരം നീലനിറമാകാൻ തുടങ്ങി. കൂടാതെ ശ്വ​ാ​േസാച്ഛ്വാസം നിലക്കാനും തുടങ്ങി. ഇതോടെ അവർ ഓക്​സിജൻ പിന്തുണയില്ലാതെ​ അതിജീവിക്കി​െല്ലന്ന്​ മനസിലായി. ഇതോടെ മറ്റു 74 രോഗികളുടെയും ബന്ധുക്കളോട്​ സ്വന്തമായി ഓക്​സിജൻ സിലിണ്ടർ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടു' -പാരാസ്​ ആശുപത്രി ഉടമ അരിജ്ഞയ്​ ജെയിൻ പറയുന്നു.

Full View

വിഡിയോ വൈറലാ​യതോടെ ആഗ്ര ചീഫ്​ മെഡിക്കൽ ഓഫിസർ ഡോ. ആർ.സി. പാണ്ഡെ ഒരു കമ്മിറ്റി രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

അതേസമയം വിഡിയോ വൈറലായതോടെ വിശദീകരണവുമായി ജെയിൻ രംഗത്തെത്തിയിരുന്നു. അത്യാസന്ന നിലയിലായ രോഗികളെ കണ്ടെത്തി അവർക്ക്​ മികച്ച ചികിത്സ ഉറപ്പാക്കുന്നതിനാണ്​ മോക്​ ഡ്രിൽ സംഘടിപ്പിച്ചതെന്നായിരുന്നു ജെയിനിന്‍റെ പ്രതികരണം.

Tags:    
News Summary - 22 Patients Dead in 5-Minute Oxygen Mock Drill Hospital Owner’s Shocking Claims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.