രാജ്യസുരക്ഷ: 22 യൂട്യൂബ് ചാനലുകൾക്ക് വിലക്ക്

ന്യൂഡൽഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 22 യൂട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി. 2021ലെ ഐ.ടി നിയമപ്രകാരമാണ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. 18 ഇന്ത്യൻ ചാനലുകൾക്കും നാല് പാക് ചാനലുകൾക്കുമാണ് വിലക്ക്.

ജമ്മു കശ്മീർ, ഇന്ത്യൻ സൈന്യം തുടങ്ങിയ വിഷ‍യങ്ങളിൽ തെറ്റായ വാർത്തകൾ നൽകിയതിനാണ് നടപടി. ഒന്നിലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് പോസ്‌റ്റ് ചെയ്‌ത ചില രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - 22 youtube channels banned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.