ബംഗാളിൽ മിന്നലേറ്റ്​ 23 പേർ മരിച്ചു

കൊൽക്കത്ത: ദക്ഷിണ ബംഗാളിലെ മൂന്ന്​ ജില്ലകളിലായി 23 പേർക്ക്​ മിന്നലിൽ ജീവൻ നഷ്​ടപ്പെട്ടു. ഉച്ചക്ക്​ ശേഷം കൊൽക്കത്തയിലടക്കം ബംഗാളിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്​തമായ ഇടിമിന്നലും മഴയും അനുഭവപ്പെട്ടിരുന്നു.

മുർഷിദാബാദിൽ നിന്ന്​ ഒമ്പത്​, ഹൂഗ്ലിയിൽ നിന്ന്​ 10, ഹൗറയിൽ നിന്ന്​ രണ്ട്​, വെസ്റ്റ്​ മിഡ്​നാപൂരിൽ നിന്ന്​ രണ്ട്​ എന്നിങ്ങനെയാണ്​ മരണ സംഖ്യ.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. കുറച്ച്​ ദിവസങ്ങൾക്ക്​ മുമ്പ്​ സംസ്​ഥാനത്ത്​ ഇടിമിന്നലേറ്റ്​ അഞ്ച്​ പേർ മരിച്ചിരുന്നു.

Tags:    
News Summary - 23 people lost lives in bengal due to lightning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.