ന്യൂഡൽഹി: 2019ലെ പൊതുതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട എം.പിമാരിൽ 43 ശതമാനം പേരും ക്രിമിനൽ കേസിലെ പ്രതികൾ. അവരിൽ 29 ശതമാനവും ഗൗരവമേറിയ കുറ്റകൃത്യങ്ങളുമായി ബന്ധപ ്പെട്ട കേസിലെ പ്രതികളാണെന്നും അസോസിയേഷൻ ഫോർ െഡമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനത്തിൽ വ്യക്തമായി.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരിൽ 233 പേർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. അതിൽ 159 എം.പിമാർ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടവരാണ്. കഴിഞ്ഞ ലോക്സഭയുമായി താരതമ്യം ചെയ്യുേമ്പാൾ ക്രിമനൽ കേസുകളുള്ളവരിൽ ഒമ്പത് ശതമാനം വർധനയുണ്ട്. 16ാം ലോക്സഭയിലെ 185 എം.പിമാർക്കെതിരെയായിരുന്നു ക്രിമിനൽ കേസുകളുണ്ടായിരുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളിലേർപ്പെട്ടവർ 21 ശതമാനമായിരുന്നു.
അത് ഇത്തവണ 29 ശതമാനമായി ഉയർന്നു. ഇത്തവണ 11 എം.പിമാർ കൊലപാതക കേസുകളിലും 30 എം.പിമാർ കൊലപാതക ശ്രമങ്ങളിലും മൂന്ന് എം.പിമാർ മാനഭംഗക്കേസുകളിലും 19 പേർ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും പ്രതികളാണ്. വിവിധ ക്രിമിനൽ കേസുകളിൽ കുറ്റക്കാരായി കണ്ടെത്തിയ എം.പിമാരിൽ കേരളത്തിൽനിന്ന് ഡീൻ കുര്യാക്കോസ്, ടി.എൻ. പ്രതാപൻ, കെ. സുധാകരൻ, വി.കെ. ശ്രീകണ്ഠൻ എന്നിവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.