ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. 2,34,281 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 893 മരണവും റിപ്പോർട്ട് ചെയ്തു. 3,52,784 പേർ കോവിഡിൽ നിന്നും മുക്തി നേടി.
നിലവിൽ 18,84,937 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 14.50 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 1,65,70,60,692 ഡോസ് വാക്സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 2.35 ലക്ഷത്തോളം പേർക്കായിരുന്നു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
ഒമിക്രോണിന്റെ തീവ്രവ്യാപനത്തിന് ശേഷം രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. രോഗത്തിന്റെ തീവ്രത കുറഞ്ഞതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ പിൻവലിച്ച് തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.