ഹൈദരാബാദ്: തെലങ്കാനയിൽ കർഷകർക്ക് പുതുവത്സര സമ്മാനം സൗജന്യ വൈദ്യുതി. കാർഷികാവശ്യങ്ങൾക്ക് 24 മണിക്കൂറും വൈദ്യുതി സൗജന്യമായി നൽകുമെന്ന് തെലങ്കാന രാഷ്ട്ര സമിതി സർക്കാർ അറിയിച്ചു.
കർഷകരുടെ ദുരിതങ്ങൾക്ക് അറുതിവരുത്താൻ വൈദ്യുതോർജത്തെ വിനിയോഗിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് തെലങ്കാനയെന്നും പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ സർക്കാർ അവകാശപ്പെട്ടു. ഡിസംബർ 31ന് അർധരാത്രി മുതൽ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന് നേരത്തേ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
പുതിയ പവർ ലൈനുകൾ, ട്രാൻസ്ഫോർമറുകൾ, സബ് സ്റ്റേഷൻ തുടങ്ങിയ വിപുലമായ സംവിധാനങ്ങൾ സ്ഥാപിക്കാൻ 12,610 കോടി രൂപ ചെലവഴിച്ചതായും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.