ഹൈദരാബാദ്: 25 വയസ്സുകാരിയായ ദലിത് യുവതിയെ 139 പേർ പീഡിപ്പിച്ചതായി പരാതി. വർഷങ്ങളായി വിദ്യാർഥി യൂനിയൻ നേതാക്കൾ, രാഷ്ട്രീയക്കാർ, വക്കീലൻമാർ, മാധ്യമപ്രവർത്തകർ, ബിസിനസുകാർ ഉൾപ്പെടയുള്ളവർ പീഡിപ്പിച്ചതായാണ് പരാതി. തെലങ്കാനയിലെ പാഞ്ചഗുട്ട സ്റ്റേഷനിലാണ് ഇവർ കഴിഞ്ഞദിവസം പരാതി നൽകിയത്.
പരാതിയിൽ 42 പേജ് നീളുന്ന എഫ്.ഐ.ആർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ ൈവദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
2009ൽ ഇവരുടെ വിവാഹം കഴിഞ്ഞെങ്കിലും ഒരു വർഷത്തിനകം ഭർത്താവുമായി വേർപിരിഞ്ഞു. കല്യാണം കഴിഞ്ഞയുടൻ തന്നെ ബന്ധുക്കളടക്കമുള്ള 20 പേർ തന്നെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. വിവാഹ മോചനശേഷം ഇവർ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുകയും പഠനം തുടരുകയും ചെയ്തു.
എന്നാൽ, പ്രതികൾ പീഡനം തുടരുകയും പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. നിരവധി തവണ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്തു.
ഭയം, പരിഭ്രാന്തി, പ്രതികളിൽ നിന്നുള്ള ഭീഷണി എന്നിവ കാരണമാണ് പരാതി നൽകാൻ വൈകിയതെന്നും പൊലീസ് പറയുന്നു. എസ്.സി/എസ്.ടിക്കാർക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.