കൊണാട്ട്​ പ്ലേസ് പൊലീസ് വെടിവെപ്പ്: പരിക്കേറ്റയാൾക്ക് 25 വർഷത്തിന് ശേഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ന്യൂഡൽഹി: ഡൽഹിയിലെ കൊണാട്ട് പ്ലേസിലുണ്ടായ ​പൊലീസ് വെടിവെപ്പിൽ പരിക്കേറ്റയാൾക്ക് 25 വർഷത്തിന് ശേഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. വെടിവെപ്പിൽ പരിക്കേറ്റ തരുൺ പ്രദീപ് സിങ്ങിനാണ് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ഹൈകോടതി ഉത്തരവിട്ടത്. 1997 മാർച്ച് 31നാണ് വെടിവെപ്പുണ്ടായത്.

ഭരണകൂടത്തിന്റെ നടപടി മൂലം ഒരാൾക്ക് പരിക്കേൽക്കുന്നത് ഗൗരവത്തോടെ പരിഗണിക്കണമെന്ന് ഹൈകോടതി നിരീക്ഷിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തരുൺ കോടതിയെ സമീപിച്ചത്. വെടിവെപ്പിനെ തുടർന്ന് തന്റെ വലതുകൈക്ക് വൈകല്യമുണ്ടായെന്നും അദ്ദേഹം ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

രണ്ട് സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴാണ് വെടിവെപ്പുണ്ടായതെന്ന് തരുൺ ഹരജിയിൽ പറയുന്നു. സംഭവത്തിൽ സുഹൃത്തുക്കൾ മരിക്കുകയും തനിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. തരുണിന്റെ ഹരജി പരിഗണിക്കുന്നവേളയിൽ അദ്ദേഹത്തിന്റെ യുവത്വം മുഴുവൻ വെടിവെപ്പിൽ പരിക്കേറ്റതിനാൽ നഷ്ടമായെന്നും കോടതി നിരീക്ഷിച്ചിരുന്നു. കേസിൽ 10 ​പൊലീസുകാർക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു.

Tags:    
News Summary - 25 years after Connaught Place shooting, victim awarded ₹15 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.