കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വിവിധ പ്രദേശങ്ങളിൽ നായ്ക്കൾക്കിടയിൽ പകർച്ചവ്യാധി പടരുന്നു. മൂന്നുദിവസത്തിനിടെ 250ഓളം നായ്ക്കളാണ് ചത്തത്. കാനിൻ പാർവോ വൈറസ് ബാധിച്ചാണ് നായ്ക്കൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം.
നായ്ക്കളിൽനിന്ന് നായ്ക്കളിലേക്കും കാഷ്ടത്തിലൂടെയും വൈറസ് ബാധ പടരുന്നുണ്ട്. മുൻവർഷങ്ങളിലും നായ്ക്കൾക്കിടയിൽ വൈറസ് ബാധ പടർന്നുപിടിച്ചിരുന്നു. എന്നാൽ കൂടുതൽ നായ്ക്കൾ ചത്തതോടെ ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തുകയായിരുന്നു.
ബിഷ്ണുപുർ മുനിസിപ്പാലിറ്റിയിൽ ബുധനാഴ്ച 62 നായ്ക്കളാണ് ചത്തത്. വ്യാഴാഴ്ച 92ഉം വെള്ളിയാഴ്ച നൂറിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു.
വയറിളക്കം, ഛർദ്ദി, രക്തം ഛർദ്ദിക്കൽ തുടങ്ങിയവയാണ് നായ്ക്കളിൽ കണ്ടുവരുന്നത്. വളർത്തുനായ്ക്കളിലേക്കും രോഗം പകരുന്നുണ്ട്. അതേസമയം മനുഷ്യരിലേക്ക് രോഗം പകരില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.