രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജന. സെക്രട്ടറി ചമ്പത് റായ്

രാമക്ഷേത്രത്തിന്​ 2500 കോടി പിരിച്ചതായി വി.എച്ച്​.പി; ഇനി ഓൺലൈൻ പിരിവ്

ലഖ്​നോ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന്​ ഇതുവരെ 2500 കോടി രൂപ പിരിച്ചെടുത്തതായി വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി). മാർച്ച് നാല്​ വരെ ലഭിച്ച പണത്തി​െന്‍റ ബാങ്ക്​ സ്​റ്റേറ്റ്​മെന്‍റ്​ അടിസ്​ഥാനമാക്കിയാണ്​ ഈ കണക്കെന്ന്​ വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു.

വീടുകയറിയുള്ള ധനശേഖരണം ഇതോടെ നിർത്തിയതായി രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജന. സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. ഇനി വെബ്‌സൈറ്റ്​ വഴിയായിരിക്കും ഫണ്ട്​ പിരിവ്​. മൂന്നുവർഷത്തിനകം ക്ഷേത്രനിർമാണം പുർത്തിയാകും. സമീപമുള്ള സ്​ഥലം വാങ്ങുന്നതിനുള്ള ചർച്ച നടക്കുന്നതായും ചമ്പത്​ റായ്​ അറിയിച്ച​ു. 

Tags:    
News Summary - 25,000 million collected for Ram Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.