ന്യൂഡൽഹി: ഗുരുതരമായ ഹൃദയതകരാറുകൾ കെണ്ടത്തിയതിനെ തുടർന്ന് 26 ആഴ്ച പ്രായമായ ഗർഭസ്ഥ ശിശുവിനെ ഗർഭച്ഛിദ്രം നടത്താൻ സുപ്രീംകോടതി അനുമതി നൽകി. കൊൽക്കത്തയിെല എസ്.എസ്.കെ.എം ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയാണ് ഡോക്ടർമാരുടെ ഉപദേശ പ്രകാരം ഗർഭച്ഛിദ്രത്തിന് അനുമതിതേടി സുപ്രീംകോടതിയെ സമീപിച്ചത്.
ജനനശേഷം കുഞ്ഞിെൻറ ഹൃദയത്തിന് ഗുരുതരമായ തകരാറുകൾ നേരിടേണ്ടിവരുമെന്നും പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നിലധികം ശസ്ത്രക്രിയകൾ ആവശ്യമായിവരുമെന്നും ഇത് കുഞ്ഞിെൻറ ജീവന് ഭീഷണിയാണെന്നുമുള്ള മെഡിക്കൽ ബോർഡിെൻറ കണ്ടെത്തൽ അംഗീകരിച്ചാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, എം. ഖാൻ വിൽകർ എന്നിവരടങ്ങിയ ബെഞ്ച് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയത്.
ആശുപത്രിയിലെ ഡോക്ടർമാരുടെ അഭിപ്രായത്തെതുടർന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച ഏഴംഗ മെഡിക്കൽ ബോർഡാണ് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയത്. നിലവിൽ 20 ആഴ്ചയിൽ കൂടുതൽ പ്രായമുള്ള ഭ്രൂണം ഗർഭച്ഛിദ്രം നടത്തുന്നത് നിയമവിരുദ്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.