ന്യൂഡൽഹി: രാജ്യത്ത് പ്രതിദിനം ആയിരംപേർ വീതം മരിക്കാൻ തുടങ്ങിയിട്ട് 27 നാൾ. സെപ്റ്റംബറിലെ എല്ലാ ദിവസവും രാജ്യത്ത് ആയിരത്തിലേറെ പേരാണ് മരണത്തിന് കീഴടങ്ങിയത്. 1008 ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ മരണം.
1283 ഏറ്റവും കൂടിയതും. അതിനിടെ, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 60.75 ലക്ഷം കവിഞ്ഞു. 50.17 ലക്ഷം പേർക്ക് രോഗം ഭേദമായി. നിരക്ക് 82.58 ശതമാനം. തിങ്കളാഴ്ച രാവിലെ എട്ടുവരെയുള്ള കണക്കനുസരിച്ച് പ്രതിദിന രോഗബാധ 82,170. പ്രതിദിന രോഗമുക്തി 74,893. മരണം 1,039. ചികിത്സയിലുള്ളത് 9.63 ലക്ഷം പേർ.
ശതമാനക്കണക്കിൽ 15.85. രാജ്യത്തെ ആകെ മരണം 95,542. മരണനിരക്ക് 1.57 ശതമാനം. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം സെപ്റ്റംബർ പതിനഞ്ചിനാണ് 50 ലക്ഷം കവിഞ്ഞത്. 12 ദിവസംകൊണ്ട് അത് 60 ലക്ഷം പിന്നിട്ടു.
ഇതുവരെ കോവിഡ് ബാധിച്ചവരിൽ 70,000 സുരക്ഷ ഭടന്മാരും. ഇവരിൽ 401 പേർ മരണത്തിന് കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.