കൊലപാതകം, തട്ടിക്കൊണ്ടുപോകൽ; നാലു വർഷത്തിനുശേഷം യുവതി പിടിയിൽ

ന്യൂഡൽഹി: തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നാലുവർഷമായി ഒളിവിലായിരുന്ന 27കാരി കുറ്റവാളിയെ ഒടുവിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. കുറ്റവാളിയായ നിധിയെ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ​പൊലീസ് പറഞ്ഞു.

2015ൽ സാഗർ എന്നയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളാണ് നിധി. 2018ൽ ജാമ്യം നേടിയ ശേഷം കാണാതാവുകയും അടുത്ത വർഷം പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച, നിധിനെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഒരു കഫേക്ക് സമീപം നിന്ന് പൊലീസ് അവരെ അറസ്റ്റുചെയ്തതായി ഗാസിയാബാദിലെ ഗോവിന്ദ്പുരത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജസ്മീത് സിംഗ് പറഞ്ഞു.

നിധിയും ഭർത്താവ് രാഹുൽ ജാതും ഉൾപ്പെടെ ഒമ്പത് പേർ 2015 ഏപ്രിൽ ഒന്നിന് ഡൽഹിയിലെ ജി.ടി.ബി എൻക്ലേവ് ഏരിയയിൽ നിന്ന് സാഗറിനെ തട്ടിക്കൊണ്ടുപോയി ഉത്തർപ്രദേശിലെ ബാഗ്പട്ടിൽ എത്തിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. നിധിയുടെ സഹോദരിയുമായുള്ള സാഗറിന്റെ സൗഹൃദത്തിന് നിധിയും രാഹുലും എതിരായിരുന്നു. ഇതാണ് കൊലക്ക് കാരണം. 

Tags:    
News Summary - 27-Year-Old Woman Wanted For Murder, Kidnapping Caught After 4-Year Hunt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.