വി​മാ​ന​ത്താ​വ​ള​ങ്ങളി​ൽ മൂ​ന്നു  വ​ർ​ഷ​ത്തി​നു​ള്ളി​ൽ 285 മോ​ഷ​ണം

ന്യൂഡൽഹി: രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ മോഷണം വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ രാജ്യത്തെ 13 വിമാനത്താവളങ്ങളിൽനിന്ന് 285 മോഷണ കേസുകൾ റിപ്പോർട്ട് ചെയ്തതായി വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ രാജ്യസഭയിൽ അറിയിച്ചു. 

2014 മുതൽ ഇൗ വർഷം ഫെബ്രുവരി വരെയുള്ള കണക്കാണിത്. ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കാലിക്കറ്റ്, കൊൽക്കത്ത, ജയ്പുർ, ഹൈദരാബാദ്, ഇംഫാൽ, അമൃത്സർ, ബംഗളൂരു, ലഖ്നോ, ജമ്മു എന്നീ വിമാനത്താവളങ്ങളിൽനിന്നാണ് ഇത്രയും മോഷണ കേസുകൾ റിപ്പോർട്ട് ചെയ്തത്.

വിമാനത്താവളങ്ങളിൽ മോഷണം വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇൗ വർഷം റിപ്പോർട്ട് ചെയ്ത ആറ് മോഷണക്കേസുകളിൽ അഞ്ചും ഡൽഹി വിമാനത്താവളത്തിലാണ്.

Tags:    
News Summary - 285 theft in airports in india after three years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.