മഹാരാഷ്​ട്രയിൽ 2,940 പുതിയ കോവിഡ്​ ബാധിതർ; 99 മരണം

മുംബൈ: ശനിയാഴ്​ച 2,940 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചതോടെ മഹാരാഷട്രയിൽ ഇതുവരെയുള്ള രോഗികളുടെ എണ്ണം 65,168 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99 പേരാണ്​ മരിച്ചത്​. 2,197 ആണ്​ ഇതുവരെയുള്ള മരണസംഖ്യ. 

മുംബൈയിൽ 1510 പോർക്ക്​ രോഗം കണ്ടെത്തുകയും 54 പേർ മരിക്കുകയും ചെയ്​തു. ഇതോടെ ഇതുവരെയുള്ള നഗരത്തിലെ രോഗികളുടെ എണ്ണം 38,442 ആയും മരണം 1227 ആയും ഉയർന്നു. സംസഥാനത്തെ പുതിയ രോഗികളിൽ 114 പേർ പൊലീസ്​ ഉദ്യോഗസ്​ഥരാണ്​. ഒരു ഉദ്യോഗസ്​ഥൻ മരിക്കുകയും ചെയ്​തു. 

ഇതോടെ കോവിഡ്​ ബാധിതരായ പൊലിസുകാരുടെ എണ്ണം 2,325ഉം മരണം 26ഉം ആയി. സംസ്​ഥാനത്ത്​ ഇതുവരെ 28,081 പേർ രോഗമുക്​തരായി​.

Tags:    
News Summary - 2940 covid cases in maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.