ന്യൂഡൽഹി: 2ജി സ്പെക്ട്രം അഴമതിക്കേസിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിെൻറ (ഇ. ഡി) അപ്പീലിന് മറുപടി നൽകാൻ വൈകിയതിന് കേസിൽ രണ്ട് വ്യക്തികളോടും മൂന്ന് കമ്പന ികേളാടും 15,000 മരത്തൈകൾ വെച്ചുപിടിക്കാൻ ഡൽഹി ഹൈകോടതി നിർദേശം.
തുടർന്ന് ഇവർക ്ക് മറുപടി നൽകാൻ കോടതി അവസാന അവസരം നൽകി. സ്വാൻ ടെലിേകാം പ്രൈവറ്റ് ലിമിറ്റഡ് ഉടമ ഷാഹിദ് ബൽവ, കുശെഗൗൺ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബ്ൾസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ രാജീവ് അഗർവാൾ, കമ്പനികളായ ഡൈനാമിക് റിയാലിറ്റി, ഡി.ബി റിയാലിറ്റി ലിമിറ്റഡ്, നിഹാർ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരോടാണ് 3000 വീതം മരങ്ങൾ നടാൻ ജസ്റ്റിസ് നജ്മി വാസിരി നിർദേശിച്ചത്.
സൗത്ത് ഡൽഹി ഭാഗത്ത് മരങ്ങൾ നടുന്നതിന് ഫെബ്രുവരി 15ന് ഫോറസ്റ്റ് ഒാഫിസർ മുമ്പാകെ ഹാജരാകാനും നിർദേശിച്ചു. കേസിൽ മാർച്ച് 26ന് വീണ്ടും വാദം കേൾക്കും.
സി.ബി.െഎയുടെയും ഇ.ഡിയുടെയും 2ജി അഴിമതിക്കേസിലും പണ തട്ടിപ്പുകേസിലും മുൻ ടെലികോം മന്ത്രി എ. രാജ, ഡി.എം.കെ എം.പി കനിമൊഴി എന്നിവരെയും മറ്റു കുറ്റാരോപിതരെയും പ്രത്യേക വിചാരണ കോടതി വെറുതെവിട്ടിരുന്നു. ഇൗ ഉത്തരവിനെ ചോദ്യം ചെയ്ത് കഴിഞ്ഞ മാർച്ച് 19ന് ഇ.ഡി സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി നടപടി. ഇതുസംബന്ധിച്ച് സി.ബി.െഎയും ഹരജി നൽകിയിട്ടുണ്ട്.
2ജി സ്പെക്ട്രത്തിനായി എസ്.ടി.പി.എൽ ഉടമകൾ കലൈജ്ഞർ ടി.വി നടത്തുന്ന ഡി.എം.കെക്ക് 200 കോടി രൂപനൽകിയതായി ഇ.ഡി കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. 2ജി സ്പെക്ട്രം ലൈസൻസ് അനുവദിക്കുന്നതിൽ പൊതുഖജനാവിന് 30,984 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് സി.ബി.െഎ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.