ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. ഭീകരരുണ്ടെന്ന വിവരത്തെ തുടർന്ന് കുൽഗാം ജില്ലയിലെ ഹാലൻ വനപ്രദേശത്തെ തെരച്ചിൽ നടത്തുന്നതിനിടെയാണ് സംഭവമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

തെരച്ചിലിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തുവെന്നും സേന തിരിച്ചടിച്ചുവെന്നുമാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു.

പ്രദേശത്ത് ഭീകരർക്കായുള്ള തെര​ച്ചിൽ തുടരുകയാണ്. നേരത്തെ ജൂലൈ 18ന് പൂഞ്ച് ജില്ലയിൽ പാക് ഭീകരനെ സംയുക്ത ഓപറേഷനിൽ സു​രക്ഷാസേന വധിക്കുകയും എ.കെ 47 റൈഫിളുകളും രണ്ട് പിസ്റ്റലും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - 3 Army Soldiers Killed In Encounter With Terrorists In J&K's Kulgam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.