ബുലന്ദ്ശഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ കലാപത്തിനും പൊലീസ് ഇൻസ്െപക്ടർ ഉൾപ്പെടെ രണ്ടുപേരുടെ മരണത്ത ിനുമിടയാക്കിയ ഗോഹത്യ കേസിൽ മൂന്നു പേർ അറസ്റ്റിൽ. നദീം, റയീസ്, കാല എന്നിവരാണ് കലാപത്തിന് കാരണമായ ഗോഹത്യകേസിൽ അറസ്റ്റിലായത്. പ്രതികൾ പശുക്കളെ വയലിൽ എത്തിച്ച് വെടിവെച്ച് കൊന്നശേഷം മാംസം പങ്കിെട്ടടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാലികളെ കടത്തികൊണ്ടുവന്ന് മാംസമെടുക്കുന്ന സംഘത്തിൽപ്പെട്ട ഇവരിൽ നിന്ന് ഡബിൾ ബാരൽ തോക്കും കത്തികളും പിടിച്ചെടുത്തു.
പശുകൊലയുടെ പേരിൽ അക്രമത്തിന് പേരിപ്പിച്ച രണ്ടുപേരും കഴിഞ്ഞ ദിവസം അറസ്റ്റിലായിട്ടുണ്ട്. സചിൻ സിൻഹ, ജോണി ചൗധരി എന്നിവരാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിെൻറ പിടിയിലായത്. ഇതോടെ കലാപ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. എന്നാൽ ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിെൻറ കൊലപാതകകേസിൽ പ്രധാനപ്രതിയെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.