ന്യൂഡൽഹി: ഇന്ത്യയും യു.എസും 22000 കോടി രൂപയുടെ (300കോടി ഡോളർ) പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. ഇന്ത്യയുമായുള്ള പ്രത ിരോധ സഹകരണം വിപുലമാക്കുമെന്നും ഇന്ത്യ യു.എസിൽ നിന്ന് 22000കോടി രൂപയുടെ അത്യാധുനിക സൈനിക ഉപകരണങ്ങൾ വാങ്ങുമെന് നും ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്ചക്ക് ശേഷം സംയുക്തപ്രസ്താവനയിൽ ഡോണൾഡ് ട്രംപ് പറഞ്ഞു.
അപാച്ചെ-എം. എച്ച് 60 റോമിയോ ഹെലികോപ്റ്റർ ഉൾപ്പെടെ ഇന്ത്യ യു.എസിൽ നിന്ന് വാങ്ങും. ഇത് ഇരു രാജ്യങ്ങളുടേയും സംയുക്ത സൈനിക ശക്തി വർധിപ്പിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. നേരത്തേ ഇരു രാജ്യങ്ങളും തമ്മിൽ ഇതു സംബന്ധിച്ച് ധാരണയായ കരാർ ചൊവാഴ്ച ഒപ്പുവെക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഇതു സംബന്ധിച്ച് ധാരണയിലെത്തിയത്. ഭീകരവാദത്തെ പിന്തുണക്കുന്നവർക്കെതിരെ ഇന്ത്യയും യു.എസും സംയുക്തമായി പോരാടുമെന്ന് മോദി പറഞ്ഞപ്പോൾ, മുസ്ലിം തീവ്രവാദത്തിനെതിരെയുള്ള നീക്കത്തിനും പൗരൻമാരെ സംരക്ഷിക്കുന്നതിനും പരസ്പരം സഹകരിക്കുമെന്നും പാകിസ്താൻ മണ്ണിൽ നിന്ന് ഭീകരവാദം തുടച്ചു നീക്കുമെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.