ലക്നോ: കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനിൽ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പ ടെ മൂന്ന് പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഉത്തർ പ്രദേശിലെ ഹാപൂരിലാണ് സംഭ വം. യുവാവിന്‍റെ മകനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്റ്റേഷന് പുറത്ത് നിർത്തിയ ശേഷമാണ് ക്രൂരമായ മർദനം നടത്തിയ ത്.
നാല് ദിവസം മുമ്പാണ് 35കാരനായ പ്രദീപ് തോമർ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചത്. സുഹൃത്തിന്‍റെ ഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനാണ് തോമറിനെ കസ്റ്റഡിയിലെടുത്തത്. ഈ സമയത്ത് പത്ത് വയസുകാരനായ മകനും ഇയാളുടെ കൂടെയുണ്ടായിരുന്നു.
ക്രൂരമായ മർദനത്തിനൊടുവിലാണ് തോമർ കൊല്ലപ്പെട്ടതെന്ന് കുടുംബം ആരോപിച്ചിരുന്നു. രാത്രി മുഴുവൻ തോമറിനെ പൊലീസുകാർ മർദിച്ചു. ഈ സമയം മുഴുവൻ പത്ത് വയസുകാരനായ മകൻ പുറത്ത് നിൽക്കുകയായിരുന്നു. മകനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം മിണ്ടാതിരിക്കണമെന്ന് നിർദേശിച്ചാണ് പൊലീസുകാർ മർദനം തുടർന്നത്.
പിതാവിനെ ലാത്തിയും സ്ക്രൂഡ്രൈവറും ഉപയോഗിച്ച് മർദിച്ചതായും വൈദ്യുതി ഷോക്ക് ഏൽപിച്ചതായും മകൻ പറയുന്നു. പൊലീസുകാർ മദ്യലഹരിയിലായിരുന്നെന്നും മകൻ പറഞ്ഞു. ദേഹമാസകലം മർദനമേറ്റ് രക്തം പൊടിഞ്ഞ നിലയിൽ പ്രദീപ് തോമറിന്‍റെ വീഡിയോയും സംഭവത്തിന് ശേഷം പ്രചരിച്ചിരുന്നു.
മരണവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമീഷൻ സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് തേടിയ ശേഷമാണ് സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയാറായത്.
അതേസമയം, ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പടെ പ്രതിയായ കേസ് അന്വേഷിക്കാൻ സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.