ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രേമാദിയുടെ സ്വപ്ന പദ്ധതിയായ സെൻട്രൽ വിസ്തയിലൂടെ പൊളിച്ചുമാറ്റുന്നത് ഡൽഹിയിലെ മൂന്നു പൈതൃക കെട്ടിടങ്ങളും. നാഷനൽ മ്യൂസിയം, ഇന്ദിര ഗാന്ധി നാഷനൽ സെൻറർ േഫാർ ദ ആർട്സ്, നാഷനൽ ആർകൈവ്സ് എന്നിവയാണ് പൊളിച്ചുമാറ്റുക.
ഇവക്കുപുറമെ ശാസ്ത്രി ഭവൻ, കൃഷി ഭവൻ, വിജ്ഞാൻ ഭവൻ, ഉപരാഷ്ട്രപതിയുടെ വസതി, ജവഹർ ഭവൻ, നിർമാൺ ഭവൻ, ഉദ്യോഗ് ഭവൻ, രക്ഷ ഭവൻ എന്നിവയും പൊളിക്കുന്ന െകട്ടിടങ്ങളിൽ ഉൾപ്പെടും. 4,58,820 ചതുരശ്ര മീറ്റർ വിസ്തീർണം വരുന്ന കെട്ടിടങ്ങളാണ് ആകെ െപാളിച്ചുമാറ്റുക
രാഷ്ട്രീയ, സാംസ്കാരിക ചരിത്രത്തിന്‍റെ ഭാഗമായ വിലമതിക്കാനാവാത്ത അമൂല്യവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതാണ് നാഷനൽ മ്യൂസിയം. അപൂർവ വിഗ്രഹങ്ങൾ, ശിൽപ്പങ്ങൾ, നാണയങ്ങൾ, പെയിന്‍റിങ്ങുകൾ, ആഭരണങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഹാരപ്പയിലെ നൃത്തം ചെയ്യുന്ന പെൺകുട്ടി, നടരാജൻ, ബുദ്ധന്‍റെ അവശേഷിപ്പുകൾ, ഗഞ്ചിഫ കാർഡുകൾ, മരത്തിൽ കൊത്തിയ വാതിലുകൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടും. ഇവയെല്ലാം നോർത്ത് അല്ലെങ്കിൽ സൗത്ത് ബ്ലോക്കിലേക്ക് മാറ്റും.
നാഷനൽ ആർക്കൈവ്സിന്റെ പ്രധാന കെട്ടിടം പൊളിക്കില്ല. എന്നാൽ മറ്റു കെട്ടിടങ്ങൾ പൊളിച്ച് പുതിയവ പണിയും. ആർകൈവ്സിൽ 45ലക്ഷം ഫയലുകളാണ് സൂക്ഷിച്ചിരിക്കുന്നത്. 25,000 അപൂർവ കൈയെഴുത്തുപ്രതികളും ഒരുലക്ഷത്തിലധികം മാപ്പുകളും 1.3 ലക്ഷം മുഗൾ രേഖകളും ഉൾപ്പെടും. ഈ രേഖകൾ മാറ്റി സ്ഥാപിക്കുന്നതിലൂടെ നഷ്ടപ്പെടാനോ തെറ്റായി ഉപയോഗിക്കാനോ സാധ്യതയുെണ്ടന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഇന്ദിര ഗാന്ധി നാഷനൽ സെന്‍റർ ഫോർ ആർട്സിൽ പൈതൃക ശകലങ്ങളും കൈയെഴുത്തുപ്രതികളും ൈലബ്രറിയും ഉൾപ്പെടും. ഇവയെല്ലാം താൽകാലികമായി ജൻപത് ഹോട്ടലിലേക്ക് മാറ്റും.
കേന്ദ്ര സർക്കാറിന്‍റെ സെൻട്രൽ വിസ്ത പദ്ധതിക്കെതിരെ നിരവധി ചരിത്രകാരൻമാരും പണ്ഡിതരും ഗവേഷകരും രംഗത്തെത്തിയിരുന്നു. കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനെതിരെ 70ഓളം പ്രമുഖർ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.
രാഷ്ട്രപതി ഭവനിൽനിന്ന് ഇന്ത്യഗേറ്റ് വരെ രാജ്പത് വിപുലപ്പെടുത്തി പുതിയ പാർലമെന്‍റ് മന്ദിരവും കേന്ദ്ര സെക്രട്ടറിയറ്റും ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ നിർമിച്ച് ഭരണസിരാകേന്ദ്രം നവീകരിക്കുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. നവീകരണത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസും ഉൾപ്പെടും. ഏകദേശം 20,000 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.