ന്യൂഡൽഹി: കെനിയയിൽ മനുഷ്യകടത്ത് സംഘം തട്ടികൊണ്ടുപോയ മൂന്ന് ഇന്ത്യൻ പെൺകുട്ടികളെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കുറ്റവാളി സംഘം തട്ടികൊണ്ടുപോയി ബന്ദികളാക്കിയ മൂന്നു ഇന്ത്യൻ പെൺകുട്ടികളെയും ഏഴ് നേപ്പാളി പെൺകുട്ടികളെയും മോചിപ്പിച്ചുവെന്ന് സുഷമ ട്വീറ്റ് ചെയ്തു.
മനുഷ്യകടത്തു സംഘം കെനിയയിലേക്ക് കടത്തിയ പെൺകുട്ടികളെ ഇന്ത്യൻ ഹൈക്കമ്മീഷൻ കെനിയൻ പൊലീസിെൻറ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. മൊബാംസയിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയതെന്നും ഇവരുടെ പാസ്പോർട്ടുകളും മൊബൈൽ ഫോണുകളും തിരികെ ലഭിച്ചതായും സുഷമ അറിയിച്ചു. രക്ഷപ്പെട്ട പെൺകുട്ടികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പഞ്ചാബ് സർക്കാറിന് പെൺകുട്ടികളെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
പെൺകുട്ടികളുടെ മോചനത്തിനായി ശ്രമം നടത്തിയ കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷണർ സുചിത്ര ദുരെ, സെക്രട്ടറി കരൺ യാദവ് എന്നിവർക്കും കെനിയൻ പൊലീസിനും നന്ദി അറിയിക്കുന്നതായും സുഷമ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.