ന്യൂഡൽഹി: ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ച മെഹബൂബ മുഫ്തിയുെട പീപ്പിൾസ് ഡെമോക്രാറ്റിസ് പാർട്ടി പിളർപ്പിെൻറ വക്കിൽ. പാർട്ടിയുെട മൂന്ന് സാമാജികർ മുൻ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയുെട നിലപാടുകളാണ് പി.ഡി.പി- ബി.ജെ.പി സഖ്യം തകരാനുള്ള കാരണമെന്നാണ് കുറ്റെപ്പടുത്തൽ.
ഇവരുടെ നേതൃത്വത്തിൽ പി.ഡി.പിക്കും നാഷണൽ കോൺഫറൻസിനും ബദലായി ഒരു മുന്നണി രൂപീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് സൂചന. അംഗസംഖ്യ ഒത്തു വരികയാണെങ്കിൽ ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപീകരണത്തിനും ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.
ബി.ജെ.പിക്ക് 25ഉം പി.ഡി.പിക്ക് 28ഉം അംഗങ്ങളായിരുന്നു 89 അംഗ നിയമസഭയിൽ ഉണ്ടായിരുന്നത്. കേവല ഭൂരിപക്ഷം 45 ആണ്. പി.ഡി.പിയുമായുള്ള സഖ്യം തുടരുന്നത് ന്യായീകരിക്കാനാകില്ലെന്ന് പറഞ്ഞാണ് ബി.ജെ.പി പിൻമാറിയിരുന്നത്.
മുഫ്തിയുടെ കഴിവില്ലായ്മയാണ് സഖ്യം തകരാൻ ഇടയാക്കിയതെന്ന് മുൻ മന്ത്രി ഇമ്രാൻ അൻസാരി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. പ്രസ്തവന നടത്തി മണിക്കൂറുകൾക്കുള്ളിൽ സാമാജികരായിരുന്ന മുഹമ്മദ് അബ്ബാസ് വാനിയും ആബിദ് അൻസാരിയും ഇമ്രാനെ പിന്തുണച്ച് രംഗെത്തത്തുകയും ചെയ്തിരുന്നു. വിമതർക്ക് കൂടുതൽ പേരെ ലഭിക്കുകയാണെങ്കിൽ പാർട്ടിയിൽ പിളർപ്പുണ്ടാകുമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം.
അതിനിടെ, ജമ്മു-കശ്മീരിൽ ബദൽ സർക്കാർ രൂപവത്കരിക്കാനുള്ള സാധ്യത കോൺഗ്രസ് തള്ളി. പി.ഡി.പിയുമായി സഖ്യത്തിനില്ല. തെരഞ്ഞെടുപ്പു തന്നെയാണ് ജമ്മു-കശ്മീരിൽ അടുത്ത വഴിയെന്നും കോൺഗ്രസ് വ്യക്തമാക്കി. ഗവർണർ ഭരണത്തിലായ സംസ്ഥാനത്ത് ഭാവി നടപടികൾ ഭരണഘടനക്ക് അനുസൃതമായി സ്വീകരിക്കേണ്ടത് ഗവർണറാണെന്നും കോൺഗ്രസ് പറഞ്ഞു. പി.ഡി.പിയുമായി ചേർന്ന് കോൺഗ്രസ് സർക്കാർ രൂപവത്കരണത്തിന് ശ്രമം നടക്കുന്നുവെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.