ഡെറാഡൂൺ: പെൺസൗഹൃദ രാജ്യമാകാൻ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പോലുള്ള പദ്ധതികൾ നി ലനിൽക്കുേമ്പാഴും പലയിടങ്ങളിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ. ഉത്ത രാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ 132 ഗ്രാമങ്ങളിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഒരൊറ്റ പെൺ കുഞ്ഞും ജനിച്ചില്ല എന്നതാണ് അതിലൊടുവിലത്തെ വാർത്ത. പെൺഭ്രൂണഹത്യയിലേക്ക് വിര ൽചൂണ്ടുന്നതാണ് വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ട ഈ കണക്ക്.
132 ഗ്രാമങ്ങളിലായി മൂന്നു മാസത്തിനിടെ 216 കുട്ടികൾ ജനിച്ചതിൽ മുഴുവനും ആൺകുഞ്ഞുങ്ങളായത് യാദൃച്ഛികമല്ലെന്നും പെൺഭ്രൂണഹത്യയാണ് ഇതിെൻറ പിന്നിലെ കാരണമെന്നും സാമൂഹിക പ്രവർത്തകയായ കൽപന ഠാകുർ ആരോപിക്കുന്നു.
അതേമസയം, എന്താണ് ഇതിെൻറ പിന്നിലെ കാരണമെന്ന് അറിയില്ലെന്നും അത് കണ്ടെത്താൻ വിശദമായ സർവേ നടത്തുമെന്നുമാണ് ജില്ല മജിസ്ട്രേറ്റായ ഡോ. ആശിഷ് ചൗഹാെൻറ പ്രതികരണം.
ആശ വർക്കർമാരുടെ അടിയന്തര യോഗം വിളിച്ചതായും റിപ്പോർട്ട് തേടിയതായും ചൗഹാൻ അറിയിച്ചു. സംഭവം അന്വേഷിക്കാൻ ജില്ല അധികൃതരോട് ആവശ്യപ്പെട്ടതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.