മിസോറാം ക്വാറി അപകടം; മരണസംഖ്യ 11ആയി

ഐസ്വാള്‍: മിസോറാമിൽ പാറ ക്വാറി ഇടിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ 11ആയി. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾകൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ 11ആയി ഉയർന്നത്. ബിഹാർ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം എട്ടുപേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നു.

ഹ്നഹ്തിയാൽ ജില്ലയിലെ മൗദറിൽ തിങ്കളാഴ്ചയാണ് ക്വാറി ഇടിഞ്ഞ് വീണത്. ക്വാറി ഇടിഞ്ഞ വീണ സമയം 12 ഓളം  തൊഴിലാളികളായിരുന്നു ജോലിയിൽ ഉണ്ടായിരുന്നത്. ഉച്ചഭക്ഷണ ശേഷം തിരികെ ജോലിക്ക് കയറിയ ഉടനെയായിരുന്നു അപകടം.

കാണാതായ ഒരാൾക്കായ് ബി.എസ്.എഫ്, അസം റൈഫിൾസ്, എൻ.ഡി.ആർ.എഫ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. അപകടം നടന്നയുടൻ പ്രദേശവാസികളും സന്നദ്ധ സംഘടനകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. രണ്ടര വർഷമായി ക്വാറി പ്രവർത്തനം തുടങ്ങിയിട്ട്. 

Tags:    
News Summary - 3 More Killed In Mizoram Stone Quarry Collapse, Total Count Now 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.