ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐക്ക് പുതിയ ഡയറക്ടർ ഉടൻ. പുതിയ ഡയറക്ടറെ നിശ്ചയിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭയിലെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിെൻറ സഭാനേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതിയുടെ യോഗം തിങ്കളാഴ്ച വൈകീട്ട് പ്രധാനമന്ത്രിയുടെ വസതിയിൽ നടന്നു.
മുതിർന്ന ഐ.പി.എസ് ഓഫിസർമാരിൽനിന്നാണ് അടുത്ത സി.ബി.ഐ മേധാവിയെ നിശ്ചയിക്കുന്നത്. നാലു മാസം വൈകിയാണ് സമിതി യോഗം ചേർന്നത്. അസം, മേഘാലയ കേഡറിലെ 1984 ബാച്ച് ഐ.പി.എസ് ഓഫിസറും എൻ.ഐ.എ ഡയറക്ടർ ജനറലുമായ വൈ.സി. മോദി, ബി.എസ്.എഫ് ഡയറക്ടർ ജനറലായ ഗുജറാത്ത് കേഡർ ഓഫിസർ രാകേഷ് അസ്താന തുടങ്ങിയവരാണ് പരിഗണന ലിസ്റ്റിലെ മുൻനിരക്കാർ. കേരള ഡി.ജി.പി ലോക്നാഥ് െബഹ്റ അടക്കം 100ഓളം പേർ അടങ്ങുന്നതായിരുന്നു പരിഗണന ലിസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.